Tuesday, April 08, 2008

അവള്‍ വരുന്നു ... വിഷുവും!

അവള്‍ വരുന്നു ... ഏഴ് കടലുകളും താണ്ടി ... എനിക്കായി :) ഒരു പത്ത് വയസ്സ് പ്രായം കുറഞ്ഞ പോലെ. പ്രേമാതുരനായ ഒരു കൌമാരക്കാരനെപ്പോലെ തോന്നുന്നു! ഇനിയും ഒന്‍പതു മണിക്കൂറുകള്‍!

ഇന്നൊരു നല്ല ദിവസം ആണ്. കുറച്ചു പണിപ്പെട്ടാണെങ്കിലും ബ്ലോഗ് അഡിക്ഷന്‍ ഒക്കെ ഒരു മാതിരി മാറി. ഗെയിറ്റ്വേ സെര്‍വര്‍ റിഡണ്ടന്‍സി (ഇതിനിപ്പോ മലയാളത്തില്‍ എന്താ പറയുക? ഞാന്‍ ഇപ്പൊ ചെയ്യുന്ന പ്രൊജക്റ്റ്) ഏതാണ്ട് കുഴപ്പമില്ലാതെ ഓടുന്നു. കുറെ ദിവസത്തെ നൈറ്റ് ഔട്ടിനു ശേഷം ഇന്ന് അത്രയ്ക്ക് പണിയില്ല.

കുറച്ചു ദിവസമായി എങ്ങോട്ടെങ്കിലും ട്രിപ്പ്‌ അടിച്ചിട്ട്. കഴിഞ്ഞ രണ്ടു ആഴ്ചകളില്‍ പ്ലാന്‍ ചെയ്ത്‌ ചെയ്ത്‌ അവസാനം ഓഫീസില്‍ നൈറ്റ് ഔട്ട് ആയിരുന്നു :( സാരമില്ല. പണി എല്ലാം ശരിക്ക് തീര്‍ന്നാല്‍ വിഷുവിന് ഒരാഴ്ച വീട്ടിലിരിക്കാം. കടപ്പുറത്തും പക്ഷികള്‍ ഒരു പാടുള്ള കൈപ്പുറത്ത് പാലത്തുമായി കുറച്ചു സമയം. ഒത്താല്‍ തൃശ്ശൂര്‍ പൂരം. പിന്നെ മുത്തപ്പന്‍പുഴയില്‍ നിന്നും സ്വര്‍ഗ്ഗമലയിലേക്കും മേപ്പാടിക്കും ഒരു മല കയറ്റം :) പ്ലാന്‍ ഒരു പാടുണ്ട്! നേരത്തെ തിരിച്ചു വരേണ്ടി വരാതിരുന്നാല്‍ മതിയായിരുന്നു :(

പീ എസ്: ഈയിടെയായി കണ്ട രണ്ടു വചനങ്ങള്‍ താഴെ. ആംഗലേയത്തിലാണ്. അതിന്‍റെ വിവര്‍ത്തനം നടത്താന്‍ ഞാനൊന്നു ശ്രമിച്ചു :)

Life is not a journey to the grave with the intention to arrive safely in a pretty and well-preserved body, but rather to skid in broadside, thoroughly used up, totally worn out, and loudly proclaiming: Wow!! What a ride!
[ഇതു പ്രശാന്തിന്‍റെ മെയിലില്‍ നിന്നും അടിച്ചു മാറ്റിയതാണ്!]

ശരീരത്തിന് കേടുപാടില്ലാതെ ശവക്കല്ലറയിലേക്കുള്ള ഒരു യാത്രയല്ല ജീവിതം - മറിച്ച്, തെന്നിയും വീണും, ശരീരം നന്നായി ഉപയോഗിച്ച്, താറുമാറായി, "ഓഹ്! എന്തൊരു യാത്ര" എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടുള്ളതാവണം!

Normal is ........ getting dressed in clothes that you buy for work and driving through traffic in a car that you are still paying for - in order to get to the job you need to pay for the clothes and the car, and the house you leave vacant all day so you can afford to live in it.
[- എല്ലെന്‍ ഡി ജെനെറസ്]

സാധാരണം എന്നാല്‍ ... ജോലിക്ക് പോവാന്‍ വേണ്ടി വാങ്ങിയ വസ്ത്രങ്ങളണിയുന്നതും, ഇപ്പോഴും പണം കൊടുത്തു തീര്‍ത്തിട്ടില്ലാത്ത കാറില്‍ തിരക്കിലൂടെ ഓടിക്കുന്നതുമാണ് - ഈ വസ്ത്രങ്ങളും, കാറും, പകല്‍ മുഴുവന്‍ ഒഴിച്ചിടുന്ന വീടും വാങ്ങാന്‍ കഴിയാനാവശ്യമായ ഒരു ജോലിക്ക് പോവാന്‍ വേണ്ടിയാവുമ്പോള്‍

രണ്ടു വചനങ്ങളും എന്‍റെ ശേഖരത്തിലേക്ക് ചേര്‍ത്തിരിക്കുന്നു :)

4 Comments:

Blogger Rajeev said...

i liked the second quote.. how true :-)

April 9, 2008 12:31 AM  
Blogger Dhanya said...

Now that the wait is over I know you 'll be busy ;)
Wishing you a very happy and prosperous Vishu in advance :)

April 8, 2008 11:06 PM  
Anonymous sandeep said...

ധന്യ: അങ്ങനെ ബിസി ആവുന്ന ആളാണോ ഞാന്‍ :) തിരിച്ചും ഒരു സമ്പല്‍ സമൃദ്ധമായ ഒരു വിഷു ആശംസിക്കുന്നു!

രാജീവ്: കറക്റ്റ്

April 9, 2008 12:00 PM  
Blogger ശ്രീ said...

നല്ലൊരു വിഷുക്കാലം ആശംസിയ്ക്കുന്നു.
:)

April 9, 2008 2:31 PM  

Post a Comment

<< Home