Monday, May 26, 2008

അവസര വാദികളോ മതേതര വാദികളോ?

സാധാരണ നിലയില്‍ രാഷ്ട്രീയത്തെക്കുറിച്ചു അധികം അഭിപ്രായം പറയാത്ത ഒരു പാവം ആരാഷ്ട്രീയനാണ് ഞാന്‍. പിന്നെന്താ പറ്റിയതെന്ന് ചോദിച്ചാല്‍ രണ്ടു കാരണങ്ങളാണ്:
1. ദേവ ഗൌഡ കോണ്‍ഗ്രസ്സിന് ഉപാദികളില്ലാത്ത പിന്തുണ പ്രഖ്യാപിച്ചു എന്ന വാര്‍ത്ത
2. "മതേതര ശക്തികള്‍ ഒന്നിച്ചു നിന്നു ബി ജെ പിയെ അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്തണം" എന്ന് വേറൊരു ബ്ലോഗില്‍ കണ്ട ആഹ്വാനം

ആരാണ് വര്‍ഗീയ വാദികള്‍ എന്നതാണ് ആദ്യത്തെ ചോദ്യം. രാമജന്മ ഭൂമിയെ കുറിച്ചുള്ള ബി ജെ പിയുടെ നിലപാടാണല്ലോ അവരെ തൊട്ടു കൂടാത്തവരാക്കിയത്. മതത്തെ പോലെ തന്നെ ജാതിയും വര്‍ഗീയ വാദമല്ലേ? മന്ദിര്‍ പോലെ തന്നെ വര്‍ഗീയതയായിരുന്നില്ലേ മണ്ടല്‍? വി പി സിംഗ് മണ്ടല്‍ നടപ്പാക്കാന്‍ ഓടി നടന്നത് എന്തിനാണ് എന്നത് വേറെ കാര്യം! ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം നടപ്പാക്കാന്‍ വേണ്ടി ഒരു പാടു കഷ്ടപ്പെട്ട അര്‍ജുന്‍ സിങ്ങും ഒരു വര്‍ഗീയ വാദിയല്ലേ? ഇതിപ്പോ ചില വര്‍ഗീയ വാദികള്‍ തൊട്ടു കൂടാത്തവരും, മറ്റു ചിലര്‍ നല്ലവരും ആകുന്നതെങ്ങിനെ?

മതേതര ജനതാ ദളിനെ കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ പിന്നെ എനിക്ക് കലി തുടങ്ങും. മതേതര വാദികള്‍ എന്നതിനെക്കാളും അവസര വാദികള്‍ എന്നതാണ് അവര്‍ക്ക് കൂടുതല്‍ ചേരുന്ന പേര്. കര്‍ണാടകയില്‍ നില നിന്നിരുന്ന സ്ഥിരതയില്ലായ്മ, ദുര്‍ഭരണം, കുതിരക്കച്ചവടം, അഴിമതി തുടങ്ങി പലതിനും കാരണക്കാര്‍ മതേതര (അവസര) വാദികളായ ഈ പാര്‍ട്ടിയാണ്. വെറുതെയാണോ ജനങ്ങള്‍ അവര്‍ക്ക് വോട്ടു ചെയ്യാതിരുന്നത്‌?

ബി ജെ പി ഒരു പ്രാവശ്യം ഭരിച്ചാല്‍ ഈ അവസര വാദികളേക്കാളും മോശമാവും എന്ന് തോന്നുന്നില്ല. എന്തായാലും അവര്‍ 5-6 കൊല്ലം ഇന്ത്യ ഭരിച്ചിട്ടും ഒന്നും സംഭവിച്ചില്ലല്ലോ. ഇവിടെയും ഒന്നും സംഭവിക്കില്ല! അവസര വാദ രാഷ്ട്രീയവും പാദസേവയും ആയിരുന്നു എന്നും ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ ശാപം. ജനങ്ങളും, കോണ്‍ഗ്രസ്സും, ബി ജെ പിയും എന്ത് വില കൊടുത്തും ഈ അവസരവാദികളെ ഭരണത്തില്‍ നിന്നും അകറ്റി നിര്‍ത്തിയാല്‍ മതിയായിരുന്നു. കര്‍ണാടകത്തില്‍ മാത്രമല്ല ... ഇന്ത്യ മുഴുവന്‍!

പിന്നെ ആരോ ചോദിച്ച പോലെ, ഹിന്ദു പാര്‍ട്ടിയായത് കൊണ്ടു ബി ജെ പിക്കു മാത്രമാണോ വര്‍ഗ്ഗീയത? പേരില്‍ തന്നെ വര്‍ഗ്ഗീയതയുള്ള മുസ്ലിം ലീഗിനെക്കാളും വലിയ വര്‍ഗ്ഗീയ പാര്‍ട്ടിയാണോ ബി ജെ പി?

വാല്‍കഷ്ണം: പണ്ടാരോ പറഞ്ഞിരുന്നു, "നിങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെട്ടില്ലെങ്കില്‍, രാഷ്ട്രീയം നിങ്ങളുടെ ജീവിതത്തില്‍ ഇടപെടും" എന്ന്.

2 Comments:

Blogger കാണാപ്പുറം നകുലന്‍ said...

"നിങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെട്ടില്ലെങ്കില്‍, രാഷ്ട്രീയം നിങ്ങളുടെ ജീവിതത്തില്‍ ഇടപെടും" എന്ന് പണ്ടു പറഞ്ഞത്‌ ആരായാലും ശരി - കൊടുകൈ! എന്റെ കാര്യത്തില്‍ അതുതന്നെയാണു സംഭവിച്ചത്‌. ഇപ്പോള്‍ എന്തായാലും തിരിച്ചു ഞാനും ഇടപെട്ടു തുടങ്ങി. അതെന്റെ ബ്ലോഗുകള്‍ വായിച്ചാലറിയാം. ഇവിടുത്തെ കൂസിസ്റ്റുരാഷ്ട്രിയക്കാര്‍ ചേര്‍ന്ന്‌ “മതേതരത്വം” എന്ന വാക്കിന്റെ അര്‍ത്ഥം നശിപ്പിച്ചിരിക്കുന്നു എന്ന തിരിച്ചറിവുള്ള ഏതൊരാള്‍ക്കും എന്റെ അഭിവാദ്യങ്ങള്‍.

May 27, 2008 6:18 PM  
Blogger മറുപക്ഷം said...

എന്തിനു സമയം കളയുന്നു സുഹൃത്തേ ഈ ജനതാ ദള്‍ എന്ന വാക്ക്‌ ഉച്ചരിക്കുവാനും എഴുതുവാനും? അതിന്നു ഒരു രാഷ്ടീയ അസ്ളീലപദമായി മാറിയിരിക്കുന്നു. ലീഗിനും ഐ.യു.എന്‍ എല്ലിനും ആകാമെങ്കില്‍. ബി.ജെ.പി ഭരിക്കട്ടെ എന്തിനാണ്‌ അതില്‍ ചിലര്‍ക്ക്‌ ചൊറിച്ചില്‍.ചുളുവില്‍ കിട്ടുന്ന ഹിന്ദുവോട്ടുകള്‍ ചോരും എന്നതിണ്റ്റെ ഭയത്തില്‍ നിന്നും ഉത്ഭവിച്ച ആധിയാണ്‌ ചിലര്‍ക്ക്‌.

May 28, 2008 1:09 PM  

Post a Comment

<< Home