നിങ്ങളെന്നെ ബൂര്‍ഷ്വയാക്കി!
തൊണ്ണൂറുകളില്‍ മലയാള സിനിമയിലെ നായകന്മാര് പൊതുവെ തട്ടിപ്പുകാരായിരുന്നു. കടം വാങ്ങിച്ചിട്ട് തിരിച്ചു കൊടുക്കാനാകാതെ നാടു വിടുന്നതാണ് ഇവരുടെ ഒരു പ്രഥാന വിനോദം! പണം കടം കൊടുത്തത് തിരിച്ചു വാങ്ങാന്‍ ശ്രമിക്കുന്ന, പണക്കാരനും ബൂര്‍ഷ്വയും ആയ ബ്ലേഡ് മുതലാളി ആയിരിക്കും മിക്കവാറും സിനിമകളില്‍ വില്ലന്‍. സിമ്പതി വോട്ടുകള്‍ എപ്പോഴും നായകന് ആണ് കിട്ടാറ്. ഈയടുത്ത് ഞാന്‍ കസ്തൂരി മാന്‍ എന്നൊരു സിനിമ കാണാനിടയായി. അതിലെ നായകന് ലക്ഷങ്ങളോളം രൂപ കടം വാങ്ങിയിട്ട് 5-6 കൊല്ലങ്ങളായി പലിശ പോലും കൊടുക്കാതെ മുങ്ങി നടക്കുകയാണ്. എന്നാലും ബ്ലേഡ് കമ്പനിക്കാരന് ബൂര്‍ഷ്വ ആണ് ദുഷ്ടന് ... കശ്മലന് ... കണ്ണില്‍ ചോരയില്ലത്തവന്‍! നായകന് പരമ സാത്വികന്!
ഇങ്ങനൊരു നായകനെ ഞാന്‍ ഈയടുത്തു കണ്ടു മുട്ടി. ആള് പരമ സാത്വികന്. നീണ്ട നരച്ച താടിയും, നിസ്കാര തഴമ്പും, നല്ല വെളുത്ത ചിരിയും, ആരെയും വീഴ്ത്തുന്ന സംസാരവും. ഞാന്‍ അമേരിക്കന്‍ ഐക്യ നാടുകളില്‍ പണിയൊന്നുമില്ലാതെ വെറുതെ നടക്കുമ്പോഴാണ് നായകന് "വീടു വാടകക്ക് കൊടുക്കാനുണ്ടോ" എന്ന് ചോദിച്ചു അച്ഛനെ വിളിച്ചത്. വലിയ ബിസിനസ്സുകാരന് എന്നൊക്കെ കേട്ടപ്പോള്‍ അച്ഛന് വീണു പോയി. ബീച്ചിനടുത്തുള്ള എന്റെ ഒരു ഫ്ലാറ്റ് ഇയാള്‍ക്ക് വാടക്കക്കും കൊടുത്തു. ഞാന്‍ തിരിച്ചെത്തിയ ഉടനെ "നല്ലൊരു ദൈവ ദൂതന് വീടു വാടകക്ക് കൊടുത്തു" എന്ന സമാധാനത്തില്‍ അച്ഛന് എന്റെ കൂടെ ബെംഗ്ലൂരിലേക്ക് പോരുകയും ചെയ്തു.
നാല് മാസം കഴിഞ്ഞു നാട്ടില്‍ വന്നപ്പോളാണ് ദൈവദൂതന് വാടകയൊന്നും തന്നിട്ടില്ല എന്നറിയുന്നത്! പിന്നെ മൊബൈല്‍ വെള്ളത്തില്‍ പോയി, സാരിക്ക് തീ പിടിച്ചു പോയി എന്നൊക്കെ ഓരോ കാരണങ്ങളും! ആറു മാസത്തിനു ശേഷമാണ് ആദ്യമായി വാടക കിട്ടുന്നത്. പിന്നത്തെ 5 മാസത്തേക്ക് വാടകയില്ല. ഇടക്കൊരു വണ്ടിചെക്കും തന്നു കക്ഷി. പിന്നെ ... വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല, വീട്ടിലേക്ക് വിളിച്ചാല്‍ കക്ഷി സ്ഥലത്തില്ല .... അങ്ങനെ പോയി കാര്യങ്ങള്‍ ... അവസാനം എഗ്രിമെന്റ് കാലാവധി കഴിയാറായി ... രണ്ടു മാസത്തിനുള്ളില്‍ പുതിയ ഫ്ലാറ്റ് തയ്യാറാവും, അത്രയും കാലത്തേക്ക് എഗ്രിമെന്റ് നീട്ടിത്തരണം എന്ന് കക്ഷി ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ സുരേഷ് ഗോപി സ്റ്റയിലില്‍ കുറച്ചു ചീത്ത വിളിച്ചു. രണ്ടു മാസം പോയിട്ട് ഒരു ദിവസം പോലും നീട്ടിത്തരില്ല എന്നും പ്രഖ്യാപിച്ചു.
ആളുടെ ഒന്നു രണ്ടു ചങ്ങാതിമാരും മുതലാളിമാരും (ഇവരൊക്കെ വലിയ വലിയ ആള്‍ക്കാരായിരുന്നു എന്ന് ഈയുള്ളവന് പിന്നീടാണ് മനസ്സിലാക്കിയത്!) "അയ്യോ പാവം ... അയാള്‍ക്ക് പറക്കമുറ്റാത്ത 5 (അതോ ആറോ?) പിള്ളേരെയും കൊണ്ടു പോവാന്‍ സ്ഥലമില്ല" എന്നൊക്കെ പറഞ്ഞപ്പോള്‍ ഞാന്‍ പഴയ ഉത്തരം തന്നെ ആവര്‍ത്തിച്ചു. അങ്ങനെ ഞാനും ഒരു ബൂര്‍ഷ്വ ആയി എന്ന് അഭിമാനിക്കുകയും ചെയ്തു :)
എഗ്രിമെന്റ് കാലാവധി തീരുന്നതിന്റെ രണ്ടു ദിവസം മുമ്പെ ഞാന്‍ നാട്ടിലെത്തി. ആദ്യം കണ്ടത് ഒരു വലിയ ക്യൂ ആണ്. പാല്‍ക്കാരനും, ഇറച്ചിക്കാരനും മുതല്‍ എ സി ഘടിപ്പിച്ച ആള് വരെ കാശിനായി കാത്ത് നില്ക്കുന്നു! ഇതിനിടക്ക് ടിയാന് ഒരു തീവ്രവാദി ആണെന്ന് വരെ കഥകള്‍ കേട്ടു തുടങ്ങി. ഒന്നും ആലോചിച്ചില്ല ... നേരെ കറണ്ടിന്റെ ഫ്യുസ് ഊരി! കോഴിക്കോട്ടെ ചൂടത്ത് കറണ്ട് ഇല്ലാതെ ഒരാള്‍ക്ക് പിടിച്ചു നില്കാനാകില്ല എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് സ്ഥലം എസ് ഐയുടെ ഫോണ്‍ വരുന്നത്. നമ്മുടെ പാവം കഥാനായകന് നല്ലയാളാണെന്നും അയാള്‍ക്ക് ഒരു മാസത്തെ അവധി കൊടുക്കണമെന്നും പറഞ്ഞു. ഊരിയ ഫ്യുസ് തിരിച്ചിടീക്കാന്‍ വീട്ടില്‍ പോലീസും എത്തി! ഒട്ടും പതറാതെ ഒരു മറുപരാതി ഞാനും കൊടുത്തു. ബൂര്‍ഷ്വ മുതലാളി പതറാന്‍ പാടില്ലല്ലോ???
വലിയ വായില്‍ സഹായിക്കാം എന്ന് വീമ്പു പറഞ്ഞ എല്ലാവരും സമയമായപ്പോള്‍ മുങ്ങി. ബൂര്‍ഷ്വ ആയ ഞാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയാല്‍ ഉടനെ നല്ല തല്ല് കിട്ടുമെന്നു വേണ്ടപ്പെട്ട ചിലരും പറഞ്ഞു. രണ്ടു ദിവസത്തെ ലീവ് നാല് ദിവസം ആവുകയും, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഒരു മാസത്തെ അവധി കൊടുക്കുന്നതാണ് നല്ലതെന്നു ഉപദേശിക്കുകയും ചെയ്തപ്പോള്‍ ഉള്ള ധൈര്യം പകുതിയായി :( ഇതിനൊക്കെ പിന്നാലെ ഒരു കോടതി നോട്ടീസ് കൂടെ വന്നപ്പോഴാണ് അഭിനവ ബുര്ഷ്വ മുതലാളി ശരിക്കും നടുങ്ങിയത്. പരാതിക്കാരനായ എന്റെ കക്ഷിക്ക് ആംഗലേയം വായിക്കാനറിയില്ലെന്നും, പ്രതിയായ ബൂര്‍ഷ്വ മുതലാളിയും അച്ഛനും അയാളെ ബലമായി ഏതോ ഒരെഗ്രിമെന്റില് ഒപ്പിടീചിരിക്കുകയാണെന്നും, കാലാകാലമായി അയാള്‍ക്ക് താമസിക്കാനുള്ളതാണെന്ന് വിചാരിച്ചു കൃത്യമായി വാടക കൊടുക്കുന്നുണ്ടെന്നും ഒക്കെയാണ് വക്കീല്‍ വെച്ചു കീച്ചിയിരിക്കുന്നത്.
പിറ്റേന്നെങ്കിലും ജോലിക്ക് ബെംഗ്ലൂരു തിരിച്ചെത്തിയില്ലെങ്കില്‍ ലീവോക്കെ തീരും ... നേരെ പോയി സര്‍ക്കിള്‍ ഇന്‍സ്പെക്ടരുടെ കാലില്‍ വീണു. വെളുത്ത വസ്ത്രം ധരിച്ച്, വെളുത്തു തുടങ്ങിയ നീണ്ട താടിയും, അതിലും വെളുത്ത ചിരിയും, നെറ്റിയില്‍ നിസ്കാര തഴമ്പും ഒക്കെയായി പാവം പരാതിക്കാരനും എത്തി. ഒരു മാസം കൂടെ അവധി, സൌകര്യമുള്ളപ്പോള്‍ ബാക്കി വാടക ... എന്നൊക്കെ ആംഗലേയം അറിയാത്ത പരാതിക്കാരന്, ദി കിംഗ്, ദി ട്രൂത്ത് എന്നീ ചിത്രങ്ങളില്‍ മമ്മൂട്ടിയേയും, ഏകലവ്യന്, കമ്മീഷണര്‍ ചിത്രങ്ങളില്‍ സുരേഷ് ഗോപിയെയും നാണിപ്പിക്കുന്ന ആംഗലേയത്തില്‍ തകര്‍ക്കുമ്പോള്‍ തീയേറ്ററില്‍ നിലക്കാത്ത കയ്യടിയായിരുന്നു!
ഇതൊക്കെ കഴിഞ്ഞു കോഴിക്കോട്ടെ ചൂടത്ത് വിയര്‍ത്തൊലിച്ചു വീട്ടില്‍ എത്താറായപ്പോഴാണ് ഫോണ്‍ ശബ്ദിക്കുന്നത് ... "ധാത്രി എണ്ണ വാങ്ങിച്ചോ?" ... അയ്യോ ഇല്ല ... കഴിഞ്ഞ രണ്ടു ദിവസത്തെ സംഭവങ്ങളെപ്പറ്റി പറഞ്ഞപ്പോള്‍ "നന്നായിപ്പോയി ... അയാള്‍ ആദ്യം ഒരു മാസം എന്ന് പറഞ്ഞപ്പോള്‍ സമ്മതിക്കാമായിരുന്നില്ലേ?" എന്ന് മറുചോദ്യം! ഈ നാട്ടില്‍ ബൂര്‍ഷ്വ ആവാന്‍ പാടില്ല! ഒരു ചോട്ടാ നേതാവോ മതമൌലിക വാദിയോ ആവുന്നതാണ് നല്ലത്! വില്ലനാണെങ്കില്‍ നരസിംഹമോ, രാവണപ്രഭുവോ, മിനിമം ഒരു ആടുതോമയെങ്കിലുമോ ആവണം! നിങ്ങളെന്തിനെന്നെ ബൂര്‍ഷ്വയാക്കി?

6 Comments:
എന്തു ചെയ്യാനാ അല്ലേ? ന്യായം ആരുടെ ഭാഗത്താണ് എന്നതിലൊന്നും ഒരു കാര്യവുമില്ല.
വാടക കരാര്‍ മലയാളത്തില്‍ ആണല്ലോ സാധാരണ എഴുതാരുള്ളത്, പിന്നെ എവിടെ നിന്നാണ് ഈ ഇംഗ്ലീഷ് ഭാഷ പ്രശ്നം? നാട്ടില്‍ ഒരു വീടു വാടകക്ക് കൊടുത്തിരിക്കുന്നത് കൊണ്ടുള്ള പരിചയം കൊണ്ടു പറയുകയാന്നു - ഈ വക സംഗതികള്‍ ഒരിക്കലും പോലീസ് വഴി രാജി ആക്കാന്‍ നോക്കരുത്. പിന്നെ എങ്ങിനെ തീര്‍പ്പാക്കാന്‍ കഴിയും എന്ന ചോദ്യം - അതിനിവിടെ മാനം മര്യാദ ആയി ഒരു ഉത്തരം തരാന്‍ സാധിക്കില്ല. നാട്ടിലെ നിയമങ്ങള്‍ വടകക്കാരനാണ് അനുകൂലമാണ്. അതുകൊണ്ട്, വാടകക്ക് കൊടുക്കുക എന്ന് പറയുന്നതു തന്നെ ബി. പി കൂട്ടാന്‍ കാരണമാണ്.
ayyo.. ithu kurachu kashtaanalloo.. no wonder uncle is too particular about each and every word in our rent agreement.. I used to think what is the need of such an official document !!
പാവം പാവം ബൂര്‍ഷ്വ :-(
Enittu Dhatri vaangiyoo Kadhanayaka ?? ?? ;);)
ശ്രീ: അതാണ് സത്യം!
മത്തായി: എഗ്രിമെന്ട്ട് തയ്യാറാക്കിയത് വാടകക്കാരന് തന്നെയാണ്. അച്ഛനും ഞാനും അത് വായിച്ചു ... കുഴപ്പമില്ല എന്ന് തോന്നി. താങ്കള്‍ പറയുന്നതു ശരി തന്നെ. ഇയാള്‍ ഒന്നൊഴിഞ്ഞു തന്നാല്‍ പിന്നെ ഞാന്‍ ആ വീടു വാടകക്ക് കൊടുക്കുന്നില്ല. അവധിക്കു വരുമ്പോള്‍ താമസിക്കാം :(
ധന്യ: അതെയതെ. ഞാനും അതോര്‍ത്തു :) നമ്മളെ പോലത്തെ ആള്‍ക്കാര്‍ക്കൊന്നും എഗ്രിമെന്ട്ട് വേണ്ട. ഒഴിയാന്‍ പറഞാല്‍ അപ്പോള്‍ ഒഴിയും. പക്ഷെ എല്ലാരും അങ്ങനെയല്ലല്ലോ :(
കൊച്ചുത്രേസ്യ: ഹാവൂ ... ത്രെസ്യക്കെങ്കിലും അങ്ങനെ തോന്നിയല്ലോ. സന്തോഷം!
അനോനിമസ്: പിന്നെ വാങ്ങാതെ പറ്റുമോ ... അല്ലെങ്കില്‍ അതിന് തല്ലും കൂടെ കിട്ടില്ലേ?
Post a Comment
<< Home