ഒരു ബിരിയാണിയും ഇന്ത്യന്‍ മധ്യവര്‍ഗ്ഗവും ...
ഇന്നെന്താണെന്നറിയില്ല ... രാവിലെ മുതല്‍ നല്ല വിശപ്പ്. അമ്മ ഉണ്ടാക്കിയ എട്ടു പത്തിരിയാണ് രാവിലെ തന്നെ അകത്താക്കിയത് ... എന്നിട്ടാണേ ഈ വിശപ്പ്. എന്തായാലും ... ഒരു 1 മണി വരെ പിടിച്ചു നിന്നു ... സാധാരണ കഴിക്കാറുള്ള ഡബ്ബ കഴിച്ചു കഴിഞ്ഞിട്ടും വിശപ്പിനു ഒരു അടക്കമില്ല. അടുത്തിരിക്കുന്ന മനീഷിനോടു കാര്യം പറഞ്ഞു. അപ്പോള്‍ അവന് പറയുന്നു അവനും വിശക്കുന്നുണ്ടെന്ന്. പിന്നെ ഒന്നും ആലോചിച്ചില്ല. ഹൈദരാബാദ് ബിരിയാണിക്കാരുടെ നമ്പര്‍ കറക്കി ... ഒരു കോഴി ബിരിയാണി പറഞ്ഞു!
കോഴി കടിച്ചു പറിക്കുമ്പോള്‍ ഞാന്‍ ഓര്‍ക്കുകയായിരുന്നു ... എത്ര ആളുകള്‍ ഒരു നേരത്തെ ഭക്ഷണം കിട്ടാതെ കഷ്ടപ്പെടുന്നു. രണ്ടു നേരം ഉച്ചഭക്ഷണം കഴിക്കുന്നത് കുറച്ചു ആര്‍ഭാടം തന്നെ. ഇന്ത്യന്‍ മധ്യവര്ഗ്ഗത്തെക്കുറിച്ചു ബുഷ്ഷണ്ണന് പറഞ്ഞതും ഇങ്ങനെയെന്തോ ആയിരുന്നില്ലേ? ഓ പിന്നെ ... അങ്ങോരെന്തു വേണേലും പറഞ്ഞോട്ടെ ... നാണ്യപ്പെരുപ്പം കൂടിക്കോട്ടെ ... അവികസിത രാജ്യങ്ങളില്‍ ആള്ക്കാര് പട്ടിണി കിടന്നോട്ടെ ... എന്തായാലും ... എനിക്കെന്റെ ബിരിയാണി വേണം!

3 Comments:
സന്ദീപേ, കൂടുതല്‍ ഭക്ഷണം കഴിക്കുന്നതല്ല, ഭക്ഷണം പാഴാക്കിക്കളയുന്നതാണ് ഒഴിവാക്കണ്ടത്. പിന്നെ, തടി, കൊളസ്ടോള് ഇതൊക്കെ കൂടിപ്പോയാല്‍ കഷ്ടമാണേ ... :-)
ഒരു നേരം മാത്രം ഭക്ഷണം കഴിച്ചു ശീലിച്ച ദരിദ്ര നാരായണന്മാര് രണ്ടു നേരം ഭക്ഷണം കഴിച്ചു തുടങ്ങിയതാണ് ഈ ഭക്ഷ്യ ക്ഷാമത്തിന്റെ കാരണം. അതാണ് ബുഷണ്ണന് പറഞ്ഞതിന്റെ പൊരുള്‍.
എന്തായാലും ബിരിയാണി വേസ്റ്റ് ആക്കണ്ട - ഒരു ഉണ്ണി കുടവയര്‍ സമ്മാനം കിട്ടും.
മത്തായിച്ചേട്ടാ: ബുഷ് അണ്ണന് എന്ത് പറഞ്ഞാലും ബിരിയാണി ഞാന്‍ തിന്നു തീര്‍ത്തു. ഉണ്ണി കുടവയര്‍ എന്തായാലും തല പൊക്കിത്തുടങ്ങി :)
ബിന്ദുച്ചേച്ചി: ഭക്ഷണം പാഴാക്കുന്നത് എനിക്കും ഇഷ്ടമല്ല. അമ്മ ഉണ്ടാക്കുന്നതൊക്കെ ഞാന്‍ സ്വതവേ തീര്‍ക്കാറുണ്ട് :) തടി, കൊളസ്ട്രോള്‍ ഒക്കെ വരുന്ന പോലെ കാണാം :)
Post a Comment
<< Home