Tuesday, March 25, 2008

ഇണപ്രാവുകള്‍

ഓഫീസിലെ മുകളിലത്തെ നിലയില്‍ നിന്നും കണ്ടത് :) അടുത്ത അപ്പാര്‍ട്മെന്റ്റിലെ ഒരു ജനാലക്കരികില്‍!


വസന്ത കാലം ആയാല്‍ എല്ലാ ജീവികള്‍ക്കും ചെറിയ കിറുക്ക് വരും എന്ന് പറയുന്നതു വെറുതെയല്ല ... അല്ലെ?

Tuesday, March 18, 2008

ഓ... പ്രിയേ...

ഓ... പ്രിയേ, പ്രിയേ നിനക്കൊരു ഗാനം...
ഓ... പ്രിയേ, പ്രാണനിലുണരും ഗാനം...
അറിയാതെ ആത്മാവില്‍ ചിറകു കുടഞ്ഞോരഴകേ ...
നിറമിഴിയില്‍ ഹിമകണമായി അലിയുകയാണീ വിരഹം
ഓ... പ്രിയേ, പ്രിയേ നിനക്കൊരു ഗാനം...
ഓ... പ്രിയേ, പ്രാണനിലുണരും ഗാനം...

ജന്മങ്ങളായി ... പുണ്യോദയങ്ങളായി ... കൈ വന്ന നാളുകള്‍
കണ്ണീരുമായി കാണാക്കിനാക്കളായി ... നീ തന്നൊരാശകള്‍
തിര തല്ലുമേതു കടലായി ഞാന്‍
പിടയുന്നതേതു ചിറകായ് ഞാ‍ന്‍ ... പ്രാണന്‍റെ നോവില്‍
വിട പറയും കിളിമകളായ് ... എങ്ങു പോയീ നീ?
ഓ... പ്രിയേ, പ്രിയേ നിനക്കൊരു ഗാനം...
ഓ... പ്രിയേ, പ്രാണനിലുണരും ഗാനം...

വര്‍ണങ്ങളായ് ... പുഷ്പോത്സ‍സവങ്ങളായ് ... നീ എന്‍റെ വാടിയില്‍
സംഗീതമായ്‌ സ്വപ്നാടനങ്ങളായ് ... നീ എന്‍റെ ജീവനില്‍
അലയുന്നതേതു മുകിലായ്‌ ഞാന്‍
അണയുന്നതേതു തിരയായ്‌ ഞാന്‍ ... ഏകാന്ത രാവില്‍
കനലെരിയും കഥ തുടരാന്‍ ... എങ്ങു പോയീ നീ?
ഓ... പ്രിയേ, പ്രിയേ നിനക്കൊരു ഗാനം...
ഓ... പ്രിയേ, പ്രാണനിലുണരും ഗാനം...

ചിത്രം: അനിയത്തിപ്രാവ്‌,
സംഗീതം: ഔസേപ്പച്ചന്‍,
വരികള്‍: എസ് രമേശന്‍ നായര്‍,
പാടിയത്: കെ ജെ യേശുദാസ്

Wednesday, March 12, 2008

മടിയന്‍ മല ചുമക്കുമോ?

ബുദ്ധിമുട്ടായെന്നാ തോന്നുന്നെ ... ഈയിടെയായി ഭയങ്കര മടി :( പണിയെടുക്കാനോന്നും തോന്നുന്നേ ഇല്ല. കോഡ് തുറന്നാല്‍ അപ്പൊ ഉറക്കം വരാന്‍ തുടങ്ങും :( പിന്നെ ശരിയാവണമെങ്കില്‍ കേരള ബ്ലോഗ് റോള്‍ അല്ലെങ്കില്‍ വേറെ ഏതെങ്കിലും ബ്ലോഗ് തുറക്കണം! ഇതിനാണോ കുട്ടികളെ ബ്ലോഗ് അഡിക്ഷന്‍ എന്നൊക്കെ പറയുന്നെ?

പണിയാണെങ്കില്‍ കുറേ ഉണ്ട് താനും ... എന്നെ രക്ഷിക്കു‌‌ ... ഇക്കണക്കിനു പോയാല്‍ എന്നെ ഇവര്‍ പറഞ്ഞു വിടും :((

Tuesday, March 11, 2008

എടക്കലെ കല്ലും മീന്‍മുട്ടിയും...

ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍, ഞാന്‍ ഒരിക്കല്‍ കൂടെ വയനാട്ടിലെത്തി ... ആദ്യം എടക്കല്‍, പിന്നെ മീന്‍മുട്ടി വെള്ളച്ചാട്ടം.

എടക്കല്‍ ഗുഹയുടെ മുകളില്‍ പാറക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന ഒരു കല്ലാണത്രേ ഈ പേരു വരാന്‍ കാരണം. ഇടക്കുള്ള കല്ല് = എടക്കല്‍! അതേ പോലെ മീനുകള്‍ക്ക്‌ മുകളിലേക്ക് കയറാന്‍ പറ്റാത്ത സ്ഥലമായത് കൊണ്ടാണ് മീന്‍മുട്ടിക്ക് ആ പേരു വന്നത്. മീനുകളെ മുട്ടിക്കുന്ന = മീന്‍മുട്ടി!

എന്തായാലും ഈ രണ്ടു സ്ഥലങ്ങളും കൊള്ളാമായിരുന്നു. എടക്കല്‍ ഗുഹയുടെ പുറത്തു കൂടെ മലമുകളിലേക്ക് ഒരു വഴിയുണ്ട്‌. ഇതൊരു സാമാന്യം അപകടം പിടിച്ച വഴിയാണ് ... ഒരു നല്ല ട്രെക്കും! മലമുകളില്‍ നിന്നും ഉള്ള കാഴ്ച വളരെ നല്ലതാണ്. ഇവിടെ നിന്നും കേരളം, കര്‍ണാടകം, തമിഴ്നാട് സംസ്ഥാനങ്ങള്‍ കാണാം!

അതേ പോലെ മീന്‍മുട്ടി വെള്ളച്ചാട്ടത്തിന്‍റെ മൂന്നു നിലകളും കയറി ഇറങ്ങാന്‍ കുറച്ചു കഷ്ടപ്പാട് തന്നെ ... അത്യധികം സാഹസികകരവും :) ചിത്രങ്ങള്‍ സഹിതം മുഴുവന്‍ യാത്രാവിവരണം ഇവിടെ!

Friday, March 07, 2008

ബാംഗ്ലൂരില്‍ വസന്തകാലം...

ഇവിടെ വസന്തകാലം മനോഹരമാണ് ... മരങ്ങളെല്ലാം ഇലകള്‍ പൊഴിച്ചു പൂവണിയും ... മഞ്ഞ, പച്ച, ചുകപ്പു തുടങ്ങി എല്ലാ നിറങ്ങളും ... ഈ ചിത്രങ്ങള്‍ നോക്കൂ ...


Thursday, March 06, 2008

കുരങ്ങന്‍ കൊള്ളാം!


ഈ കുരങ്ങന്മാര്‍ ഞങ്ങളുടെ ഓഫീസിലെ അതിഥികളാണ് ... ഉച്ചയായാല്‍ അവര്‍ വരും ... ഈ ഞാണിലൂടെ നടന്ന്, പൈപ്പ് തുറന്നു വെള്ളം കുടിക്കാന്‍!പക്ഷെ പൈപ്പ്‌ അടക്കുന്ന സ്വഭാവം ഇല്ലാ ട്ടോ :(

അമ്പത് രൂപ നോട്ട്

ഈ അമ്പത് രൂപ നോട്ടുകള്‍ കണ്ടോ? ഒറ്റ നോട്ടത്തില്‍ തന്നെ ഒട്ടിച്ചതാണെന്ന് മനസ്സിലാവും, പക്ഷെ രണ്ടാമത്തെ ചിത്രത്തിലെ സീരിയല്‍ നമ്പര്‍ ശ്രദ്ധിച്ചോ? രണ്ടും വേറെ വേറെ ആണ്!


ചുരുക്കത്തില്‍ ഇതൊരു നൂറു രൂപ അല്ലെ? ഒരു ഓട്ടോക്കാരന്‍ തന്നതാ. തിരക്കിട്ട് ഓടുന്ന വഴിക്കു ശ്രദ്ധിച്ചില്ല :( രണ്ടു നോട്ട് കൂട്ടി ഒട്ടിച്ചതായത് കാരണം, ബാങ്കുകാര് പോലും എടുക്കുന്നില്ല :( നൂറു രൂപക്ക് അമ്പത് രൂപയുടെ വില പോലുമില്ല!

Tuesday, March 04, 2008

ഇന്ത്യ ജയിച്ചേ ...

എത്ര കാലമായി ഈ ഓസ്ട്രേലിയക്കാര്‍ ജാഡ കാണിക്കുന്നു ... ഇപ്പോഴാ സമാധാനം ആയത്‌ :)

കണിക്കൊന്ന പൂത്തപ്പോള്‍!

ഇന്നലെ വൈകുന്നേരം ഞാന്‍ നേരത്തെ ഓഫീസില്‍ നിന്നും ഇറങ്ങി. വരുന്ന വഴിക്കാണ് കാണുന്നത്, അടുത്ത വീട്ടിലെ കൊന്ന മരം പൂത്തിരിക്കുന്നു :) ഇതാ കുറച്ചു ചിത്രങ്ങള്‍:ഇന്നു വീണ്ടും ക്രിക്കറ്റ്!

ഒരിക്കല്‍ കൂടെ ഞാന്‍ TVയുടെ മുന്നില്‍ :(

എല്ലാ പ്രാവശ്യവും തോല്കുമ്പോള്‍ വിചാരിക്കും ഇനി കാണില്ല ഇനി കാണില്ല എന്ന് :( അപ്പോള്‍ തന്നെ ഇവന്മാര്‍ ഒരു കളി ജയിക്കും! പിന്നെ പത്രങ്ങളായ പത്രങ്ങളിലോക്കെ ന്യൂസ് ആണ്. നന്നാവാന്‍ സമ്മതിക്കില്ല!

ക്രിക്കറ്റ് ഒരു കിറുക്കാണെന്നു പറയുന്ന എല്ലാവരും എന്നെപ്പോലെ തന്നെ TV യുടെ മുന്നില്‍ കാണും എന്ന വിശ്വാസത്തോടെ ... കളി കാണട്ടെ :)

Monday, March 03, 2008

തിരിച്ചു കിട്ടാത്ത വിശ്വാസം...

തിരിച്ചു കിട്ടാത്ത സ്നേഹം മനസ്സിന്‍റെ വിങ്ങലാണ് എന്ന് പദ്മരാജന്‍ പണ്ടു പറഞ്ഞു വെച്ചിട്ടുണ്ട്. അതങ്ങനെ ആവാനേ തരമുള്ളൂ എന്ന് എല്ലാവര്‍ക്കും അറിയാം ... പക്ഷെ തിരിച്ചു കിട്ടാത്ത വിശ്വാസമോ?

സ്വന്തം ജീവനെക്കാളും വിശ്വസിക്കുന്നവര്‍ അവിശ്വസിച്ലാലോ? എന്തു ചെയ്യാനാ ഇല്ലേ?

ആദ്യത്തെ മലയാളം പോസ്റ്റ്!

കുറെ കാലമായി പല ആളുകളുടെയും മലയാളം ബ്ലോഗുകള്‍ വായിക്കാന്‍ തുടങ്ങിയിട്ട്. പക്ഷെ, ഈയടുത്താണ് ഞാന്‍ ആദ്യമായിട്ട് മലയാളം ലിപിയില്‍ ടൈപ്പ് ചെയ്തു നോക്കിയത്‌. ബ്ലോഗ്ഗര്‍ ഡോട്ട് കോമിന്റെ മലയാളം എഡിറ്റര്‍ കൊള്ളാം എന്ന് തോന്നി :) ആദ്യം കുറച്ചു ചാറ്റ്, സ്ക്രാപ്പ്, പിന്നെ മെയില്‍, ഇടക്കൊന്നു ബ്ലോഗി നോക്കി. ഇപ്പൊ ധാ പൂര്‍ണമായും ഒരു മലയാളം ബ്ലോഗ് :) മലയാളത്തില്‍ മഹാകാവ്യം എഴുതാന്‍ ഇതു വരെ പ്ലാന്‍ ഒന്നുമില്ല. പക്ഷെ മാതൃഭാഷ എഴുതാന്‍ കുറേശ്ശെ മറന്നു തുടങ്ങിയിരിക്കുന്നു. ഇടക്കൊക്കെ എഴുതിപ്പഠിക്കാന്‍ ഇതൊരു നല്ല വഴിയാണെന്ന് തോന്നി :)

എന്ന് മാത്രമല്ല വലിയ വലിയ മലയാളി ബ്ലോഗ്ഗേര്‍സ് ഒക്കെ മലയാളത്തില്‍ ഇടക്കെഴുതാറുണ്ട് :) അപ്പൊ നമ്മളും കുറക്കരുതല്ലോ :)

-വിനീത വിധേയന്‍ "സന്ദീപ്‌ ഉണ്ണിമാധവന്‍"

പീ എസ്: ഈ "ണ്ട" എന്ന അക്ഷരം മാത്രം ആരും ഇതു വരെ കൂട്ടക്ഷരമായി ഉപയോഗിച്ചു കണ്ടില്ല? എന്താ? അങ്ങനെയൊന്നില്ലേ? അതെ പോലെ ഈ "എന്‍റെ" യിലെ "ന്റെ" എല്ലായിടത്തും വരാന്‍ എന്താ വഴി. ഉദാഹരണത്തിന് "അവന്റെ"? പരിചയസമ്പന്നരായ ബ്ലോഗ്ഗേര്‍സ് ഹെല്പൂ!