Wednesday, April 16, 2008

തിരിച്ചു ബെംഗ്ലൂരില്‍ :(

ഇന്നലെ തിരിച്ചു ബെംഗ്ലൂരിലെത്തി ... പ്രതീക്ഷിച്ച പോലെ അവധി പകുതിക്കു വെച്ചു നിര്‍ത്തേണ്ടി വന്നു :(
പക്ഷെ വീട്ടില്‍ ചിലവിട്ട കുറച്ചു ദിവസങ്ങള്‍ നന്നായിരുന്നു. ആഗ്രഹിച്ച പോലെ കടപ്പുറം, കൈപ്പുറത്തു പാലം (പുഴക്കര), സ്വര്‍ഗ്ഗക്കുന്ന് ഒക്കെ പോവാന്‍ പറ്റി. കുറേ ചിത്രങ്ങളും എടുത്തു :) ഇതിനൊക്കെ പുറമെ അമ്മയുടെ തറവാട്ടില്‍ ഒരു ദിവസം, അവിടത്തെ പൂജ ... തുടങ്ങി പലതും :)

പുതിയാപ്പ കടപ്പുറത്താണ് പോയത്. എനിക്കാ സ്ഥലം നന്നായി ഇഷ്ടപ്പെട്ടു. രണ്ടു തവണ പോവുകയും ചെയ്തു. ഒരിക്കല്‍ അച്ഛന്‍റെ കൂടെയും പിന്നെ അമ്മയുടെ കൂടെയും ... ആദ്യത്തെ തവണ സൂര്യാസ്തമയം മനോഹരം ആയിരുന്നു. രണ്ടാമത്തെ ദിവസം കുറച്ചു വൈകി. എന്തായാലും കുറേ ചിത്രങ്ങള്‍ എടുത്തു. കുറച്ചു ചിത്രങള്‍ താഴെ:
പുഴക്കരയിലും കുറെ സമയം ഇരുന്നു. ഒരു പാടു പക്ഷികളെ കണ്ടു - മീന്‍കൊത്തിയും പരുന്തും മുതല്‍ നീര്‍കാക്ക വരെ ... പിന്നെ കുറെ തോണികളും മീന്‍പിടിത്തക്കാരും :) നല്ല വെയില്‍ ആയിരുന്നു എന്നതായിരുന്നു ഒരേയൊരു പ്രശ്നം.

സ്വര്‍ഗ്ഗക്കുന്നിലേക്കുള്ള യാത്രയും നന്നായിരുന്നു. യാത്രാവിവരണം ഇവിടെ :) സമയം അത്ര ഇല്ലാഞ്ഞതിനാല്‍ മേപ്പാടി വരെ പോകാന്‍ കഴിഞ്ഞില്ല. തൃശ്ശൂര്‍ പൂരം ആണ് നടക്കാതെ പോയ വേറൊരു കാര്യം. അതിനി അടുത്ത വര്‍ഷം പോവാം! വേറെ ചിലരൊക്കെ കൂടെ വരാമെന്ന് പറഞ്ഞിട്ടുണ്ട് :)

പീ എസ്: കൊക്കുകളുടെ ദേശീയ സമ്മേളനത്തെ കുറിച്ചു പറഞ്ഞിരുന്നില്ലേ. വീട്ടിലേക്ക് പോവുന്ന വഴിക്കാണ് മനസ്സിലായത് ... അത് വെറുമൊരു ഗ്രൂപ്പ് യോഗം ആയിരുന്നു. യഥാര്‍ത്ഥ സമ്മേളനത്തിന്‍റെ ചിത്രങ്ങള്‍ ഇവിടെ!

Sunday, April 13, 2008

വിഷു ആശംസകള്‍ ...

എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍. ഒരു നല്ല പുതുവര്‍ഷത്തിലേക്ക് കണി കണ്ടുണര്‍ന്ന് വാക്കിലും നോക്കിലും ചിന്തയിലും പ്രവര്‍ത്തിയിലും കോടിമുണ്ടിന്‍റെ നന്മയും കൊന്നപ്പൂക്കളുടെ ഭംഗിയും കൈനീട്ടത്തിന്‍റെ ഐശ്വര്യവും നിറയുന്ന ഒരു നല്ല വിഷു ആവട്ടെ ഇത് :)
ഈ കൊന്നപ്പൂക്കള്‍ വീട്ടിലേക്ക് വരുന്ന വഴിക്ക് ബന്ദിപൂര്‍ വെച്ചു കണ്ടത് :) വേറെയും ചില വിഷുചിത്രങ്ങള്‍ ഇവിടെ ഇട്ടിട്ടുണ്ട് :)

Tuesday, April 08, 2008

കൊക്കുകളുടെ ദേശീയ സമ്മേളനം!

ഇന്നാള് മൈസൂരില്‍ നിന്നും ബെംഗ്ലൂരിലേക്ക് വരുന്ന വഴിക്കാണ് ശ്രദ്ധിച്ചത് ഈ കൊക്ക് സമ്മേളനം :)ഇവരുടെ ഇടയിലും ഗ്രൂപ്പ് വഴക്ക് ഉണ്ടെന്നു തോന്നുന്നു. കണ്ടില്ലേ ... ഇരു ചേരിയിലും ഉള്ള കൊക്കുകള്‍ പുറം തിരിഞ്ഞു നില്ക്കുന്നത്?

അവള്‍ വരുന്നു ... വിഷുവും!

അവള്‍ വരുന്നു ... ഏഴ് കടലുകളും താണ്ടി ... എനിക്കായി :) ഒരു പത്ത് വയസ്സ് പ്രായം കുറഞ്ഞ പോലെ. പ്രേമാതുരനായ ഒരു കൌമാരക്കാരനെപ്പോലെ തോന്നുന്നു! ഇനിയും ഒന്‍പതു മണിക്കൂറുകള്‍!

ഇന്നൊരു നല്ല ദിവസം ആണ്. കുറച്ചു പണിപ്പെട്ടാണെങ്കിലും ബ്ലോഗ് അഡിക്ഷന്‍ ഒക്കെ ഒരു മാതിരി മാറി. ഗെയിറ്റ്വേ സെര്‍വര്‍ റിഡണ്ടന്‍സി (ഇതിനിപ്പോ മലയാളത്തില്‍ എന്താ പറയുക? ഞാന്‍ ഇപ്പൊ ചെയ്യുന്ന പ്രൊജക്റ്റ്) ഏതാണ്ട് കുഴപ്പമില്ലാതെ ഓടുന്നു. കുറെ ദിവസത്തെ നൈറ്റ് ഔട്ടിനു ശേഷം ഇന്ന് അത്രയ്ക്ക് പണിയില്ല.

കുറച്ചു ദിവസമായി എങ്ങോട്ടെങ്കിലും ട്രിപ്പ്‌ അടിച്ചിട്ട്. കഴിഞ്ഞ രണ്ടു ആഴ്ചകളില്‍ പ്ലാന്‍ ചെയ്ത്‌ ചെയ്ത്‌ അവസാനം ഓഫീസില്‍ നൈറ്റ് ഔട്ട് ആയിരുന്നു :( സാരമില്ല. പണി എല്ലാം ശരിക്ക് തീര്‍ന്നാല്‍ വിഷുവിന് ഒരാഴ്ച വീട്ടിലിരിക്കാം. കടപ്പുറത്തും പക്ഷികള്‍ ഒരു പാടുള്ള കൈപ്പുറത്ത് പാലത്തുമായി കുറച്ചു സമയം. ഒത്താല്‍ തൃശ്ശൂര്‍ പൂരം. പിന്നെ മുത്തപ്പന്‍പുഴയില്‍ നിന്നും സ്വര്‍ഗ്ഗമലയിലേക്കും മേപ്പാടിക്കും ഒരു മല കയറ്റം :) പ്ലാന്‍ ഒരു പാടുണ്ട്! നേരത്തെ തിരിച്ചു വരേണ്ടി വരാതിരുന്നാല്‍ മതിയായിരുന്നു :(

പീ എസ്: ഈയിടെയായി കണ്ട രണ്ടു വചനങ്ങള്‍ താഴെ. ആംഗലേയത്തിലാണ്. അതിന്‍റെ വിവര്‍ത്തനം നടത്താന്‍ ഞാനൊന്നു ശ്രമിച്ചു :)

Life is not a journey to the grave with the intention to arrive safely in a pretty and well-preserved body, but rather to skid in broadside, thoroughly used up, totally worn out, and loudly proclaiming: Wow!! What a ride!
[ഇതു പ്രശാന്തിന്‍റെ മെയിലില്‍ നിന്നും അടിച്ചു മാറ്റിയതാണ്!]

ശരീരത്തിന് കേടുപാടില്ലാതെ ശവക്കല്ലറയിലേക്കുള്ള ഒരു യാത്രയല്ല ജീവിതം - മറിച്ച്, തെന്നിയും വീണും, ശരീരം നന്നായി ഉപയോഗിച്ച്, താറുമാറായി, "ഓഹ്! എന്തൊരു യാത്ര" എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടുള്ളതാവണം!

Normal is ........ getting dressed in clothes that you buy for work and driving through traffic in a car that you are still paying for - in order to get to the job you need to pay for the clothes and the car, and the house you leave vacant all day so you can afford to live in it.
[- എല്ലെന്‍ ഡി ജെനെറസ്]

സാധാരണം എന്നാല്‍ ... ജോലിക്ക് പോവാന്‍ വേണ്ടി വാങ്ങിയ വസ്ത്രങ്ങളണിയുന്നതും, ഇപ്പോഴും പണം കൊടുത്തു തീര്‍ത്തിട്ടില്ലാത്ത കാറില്‍ തിരക്കിലൂടെ ഓടിക്കുന്നതുമാണ് - ഈ വസ്ത്രങ്ങളും, കാറും, പകല്‍ മുഴുവന്‍ ഒഴിച്ചിടുന്ന വീടും വാങ്ങാന്‍ കഴിയാനാവശ്യമായ ഒരു ജോലിക്ക് പോവാന്‍ വേണ്ടിയാവുമ്പോള്‍

രണ്ടു വചനങ്ങളും എന്‍റെ ശേഖരത്തിലേക്ക് ചേര്‍ത്തിരിക്കുന്നു :)