പോയ ദിവസങ്ങള്‍: ഒരവലോകനം
കഴിഞ്ഞാഴ്ച ബ്ലോഗുകള്‍ എടുത്തു നോക്കിയപ്പോളാണ് ശ്രദ്ധിച്ചത്. വെള്ളക്കടലാസിലെ അവസാനത്തെ പോസ്റ്റ് ഒരു മാസം മുന്നേ. എന്റെ ലെന്‍സിലൂടെ, ഉറക്കെയുള്ള ചിന്തകള്‍ എല്ലാം തഥൈവ! എവിടേക്കെങ്കിലും യാത്ര ചെയ്തിട്ടും മാസങ്ങളായി. അവസാനമായി തിയേറ്ററില്‍ പോയി കണ്ട സിനിമ സര്‍ക്കാര്‍ രാജ്, അതിന് മുമ്പെ താരെ സമീന്‍ പര്! ഓഫീസിലും കാര്യമായി ഒന്നും ചെയ്തിട്ടില്ല. പിന്നെന്തായിരുന്നു ഇത്രേം ദിവസം പണി? ആ ... ആര്‍ക്കറിയാം :(
അത് കൊണ്ടു തന്നെ ഈ കഴിഞ്ഞ രണ്ടാഴ്ച എന്തെങ്കിലുമൊക്കെ ചെയ്യണം എന്ന് എനിക്ക് നിര്‍ബന്ധം ആയിരുന്നു. ഇതാ ഒരവലോകനം:
1. മിഷന് ഇംപോസിബിള്‍ I, II, III ഒരിക്കല്‍ കൂടെ കണ്ടു. ഡി വി ഡി യില്‍. ഒരു മാതിരി എല്ലാ ഡയലോഗുകളും സീനുകളും ഇപ്പോള്‍ കാണാതെ അറിയാം.
2. ഐ ടി റിട്ടേണ്‍ ഫയല്‍ ചെയ്തു.
3. പീരിയോഡിക് ടേബിള്‍ ഒരിക്കല്‍ കൂടെ കാണാതെ പഠിച്ചു. കെക്കൂലെ എന്ന വലിയ മനുഷ്യന് ബെന്‍സീനിനെ കുറച്ചു സ്വപ്നം കണ്ട കഥകളൊക്കെ വായിച്ചു. എന്നിട്ട് സ്വപ്നം കാണാന്‍ വേണ്ടി കിടന്നുറങ്ങി!
4. ബെംഗ്ലൂരു, അഹമ്മദാബാദ് സ്ഫോടനങ്ങളെ അപലപിച്ചു. ജിഹാദികളെ ചീത്ത വിളിച്ചു!
5. താടിക്കാരന് വാടകക്കാരനെ കുറെ കൂടെ ചീത്ത വിളിച്ചു. അയാളെ പുറത്താക്കാന്‍ വഴിയന്വേഷിച്ച് ഒന്നും കൂടെ കോഴിക്കോട് പോയി [ഈ കഥ അറിയാത്തവര്‍ ഇവിടെ ക്ലിക്കുക]. ഇയാള്‍ ഒരു ജിഹാദി ആയേക്കാം എന്ന് എല്ലാവരോടും സംശയം പറഞ്ഞു.
6. ശ്രീലങ്കയില്‍, ഇന്ത്യ തോറ്റു തുന്നം പാടിയത് കുറച്ചു കണ്ടു :(
7. കുറെ പടങ്ങളെടുത്തു. പക്ഷെ പോസ്റ്റാന്‍ മാത്രം ഒന്നും നന്നായില്ല. ഒരു കഥ എഴുതുവാനും ശ്രമിച്ചു. പക്ഷെ അതും ശരിയായില്ല.
8. സ്വപ്നക്കൂട് ടി വിയില്‍ വന്നപ്പോള്‍ ഒന്നു കൂടെ കണ്ടു.
9. ഒരു വര്‍ഷത്തോളമായി വീട്ടില്‍ കിടക്കുകയായിരുന്നു ലോര്‍ഡ് ഓഫ് ദ റിങ്സ് ഡി വി ഡി കണ്ടു തീര്‍ത്തു. ഒമ്പത് മണിക്കൂറോളം ഉറങ്ങാതിരിക്കാന്‍ കുറച്ചു കഷ്ടപ്പെട്ടു എന്ന് മാത്രം. ഭയങ്കര ബോറ് പടം.
10. ക്രോണിക്കിള്‍സ് ഓഫ് റിഡ്ഡിക്ക്, ലോര്‍ഡ് ഓഫ് ദ റിങ്സ് എന്നീ പടങ്ങളെ കുറിച്ചു വിക്കിയില്‍ വായിച്ചു പഠിച്ചു. ഇതിനിടക്ക്, ക്രോണിക്കിള്‍സ് ഓഫ് റിഡ്ഡിക്കിലെ വില്ലന്റെ ഭാര്യയും മിഷന് ഇംപോസിബിള്‍ IIയിലെ നായികയും ഒരാള്‍ (താണ്ടി ന്യൂട്ടണ്‍) ആണെന്ന് മനസ്സിലായി :)
അടുത്ത രണ്ട് ആഴ്ചകളില്‍ ഇതിലും കുടുതല്‍ കാര്യങ്ങള്‍ എഴുതാന്‍ ഉണ്ടാവും എന്ന വിശ്വാസത്തോടെ നിര്‍ത്തുന്നു :)