ഗ്രഹണം
രാവിലെ ആറു മണിക്ക് തന്നെ സൂര്യ ഗ്രഹണം കാണാന്‍ ടെറസ്സിന്റെ മുകളില്‍ കുത്തിയിരുന്നിട്ട് ആകെ കാണാന്‍ കഴിഞ്ഞത് മേഘങ്ങളെയാണ്. എന്തൊരു ചതി :( സൂര്യഗ്രഹണം ബെംഗളൂരുവില്‍ എന്തായാലും കാണാന്‍ പറ്റില്ല. എന്നാലും ഒരര ഗ്രഹണം എങ്കിലും കാണാം എന്ന് പ്രതീക്ഷിച്ചതാ. ഈ മേഘങ്ങളെക്കൊണ്ടു തോറ്റു!
പൂര്‍ണ സൂര്യഗ്രഹണം ഒരത്യപൂര്‍വ കാഴ്ച്ചയാണത്രേ. ഇനിയിപ്പോ ഇന്ത്യയില്‍ ഈയടുത്തൊന്നും പൂര്‍ണ സൂര്യഗ്രഹണം ഇല്ല. വേറെ വല്ല നാട്ടിലുമൊക്കെ പോയി കാണേണ്ടി വരും:( ഇപ്രാവശ്യം തന്നെ വല്ല ബീഹാറിലോ വാരാണസിയിലോ ഒക്കെ പോവാമായിരുന്നു.
എന്തായാലും എന്റെ ഒരു സമാധാനത്തിനു കഴിഞ്ഞ ജനുവരിയിലെ ഭാഗിക സൂര്യ ഗ്രഹണ സമയത്തു ഞാനെടുത്ത ചില ചിത്രങ്ങള്‍ പോസ്റ്റുന്നു:

ഒരു ബിസ്കറ്റ് ആരോ കടിച്ച പോലെ ഇല്ലേ? എക്സ്-റേ ഫിലിം ലെന്സിനു മുന്നില്‍ പിടിച്ച് എടുത്തതാണ്. എന്നിട്ടും പരമാവധി വെളിച്ചം കുറച്ചിട്ടാണ് ഇങ്ങനെ കിട്ടിയത്. ഗ്രഹണം കഴിഞ്ഞപ്പോള്‍ സൂര്യ ബിംബത്തിന്റെ ഒരു പടവും പിടിച്ചിരുന്നു:

ഈ ക്യാമറ സെറ്റിങ്ങില്‍ (1/3200 സെക്കന്റ്, f/22, ISO100) സൂര്യനെ അല്ലാതെ വേറെന്തെടുത്താലും ഒന്നും കാണില്ല. എക്സ്-റേ ഫിലിം ലെന്സിനു മുന്നില്‍ വെച്ചിട്ടുള്ള കാര്യമാണ് പറയുന്നതെന്നോര്‍ക്കണം. അത്രയ്ക്ക് സ്ട്രോങ്ങാണ് പുള്ളി!
പൂര്‍ണ സൂര്യഗ്രഹണം ഒരത്യപൂര്‍വ കാഴ്ച്ചയാണത്രേ. ഇനിയിപ്പോ ഇന്ത്യയില്‍ ഈയടുത്തൊന്നും പൂര്‍ണ സൂര്യഗ്രഹണം ഇല്ല. വേറെ വല്ല നാട്ടിലുമൊക്കെ പോയി കാണേണ്ടി വരും
എന്തായാലും എന്റെ ഒരു സമാധാനത്തിനു കഴിഞ്ഞ ജനുവരിയിലെ ഭാഗിക സൂര്യ ഗ്രഹണ സമയത്തു ഞാനെടുത്ത ചില ചിത്രങ്ങള്‍ പോസ്റ്റുന്നു:

ഒരു ബിസ്കറ്റ് ആരോ കടിച്ച പോലെ ഇല്ലേ? എക്സ്-റേ ഫിലിം ലെന്സിനു മുന്നില്‍ പിടിച്ച് എടുത്തതാണ്. എന്നിട്ടും പരമാവധി വെളിച്ചം കുറച്ചിട്ടാണ് ഇങ്ങനെ കിട്ടിയത്. ഗ്രഹണം കഴിഞ്ഞപ്പോള്‍ സൂര്യ ബിംബത്തിന്റെ ഒരു പടവും പിടിച്ചിരുന്നു:

ഈ ക്യാമറ സെറ്റിങ്ങില്‍ (1/3200 സെക്കന്റ്, f/22, ISO100) സൂര്യനെ അല്ലാതെ വേറെന്തെടുത്താലും ഒന്നും കാണില്ല. എക്സ്-റേ ഫിലിം ലെന്സിനു മുന്നില്‍ വെച്ചിട്ടുള്ള കാര്യമാണ് പറയുന്നതെന്നോര്‍ക്കണം. അത്രയ്ക്ക് സ്ട്രോങ്ങാണ് പുള്ളി!
2 Comments:
ഞാനും 'അതി'രവിലെ എഴുനേറ്റു റെരസിന്റെ മോളില് കേറി ഗ്രഹണം കാണാന്‍. സൂര്യന് ചേട്ടന്റെ ഒരു പൊടി പോലും കണ്ടില്ല. ഈ മഴക്കലതൊക്കെ കൊണ്ട് ഗ്രഹണം വച്ചാല്‍ എന്ത് ചെയ്യാനാ അല്ലെ?
വെറുതെ ഇരിക്കാന്‍ സമയം കിട്ടാത്തതുകൊണ്ടാവും ഇതില്‍ ഒന്നും കുത്തിക്കുറിക്കാത്തത് അല്ലേ?
Congrats! Boy or girl?
:)
B&U
Post a Comment
<< Home